പെരുമ്പാവൂർ: പുല്ലുവഴി കുറ്റിക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ മഹായജ്ഞം 29 മുതൽ ഡിസംബർ 8വരെ ടി.കെ. രാജഗോപാലമേനോന്റെ കാർമികത്വത്തിൽ നടക്കും . 29 ന് വൈകിട്ട് 6.45-ന് യജ്ഞാചാര്യവരണം, 7- മണിക്ക് ദീപപ്രകാശനം തുടർന്ന് ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണം. 30 മുതൽ ദിവസവും രാവിലെ 6.30-ന് പാരായണം, വൈകിട്ട് 6.30-ന് വിളക്കുപൂജ. 8-ന് രാവിലെ 10-ന് നവാഹയജ്ഞ സമർപ്പണം എന്നിവയാണ് പ്രധാന പരിപാടികൾ.