water
കൂവപ്പടി പഞ്ചായത്ത് 13-ാം വാർഡിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ മിനി ബാബുവിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ വാട്ടർ അതോറിറ്റി അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 13 -ാം വാർഡിൽപ്പെട്ട കിഴക്കേ ഐമുറി, പെട്ടമല പുളിയാമ്പിള്ളി നാല് സെന്റ് കോളനി എന്നിവിടങ്ങളിൽ ശുദ്ധജല വിതരണം കാര്യക്ഷമമല്ലെന്ന പരാതിയുമായി വാർഡ് മെമ്പർ മിനി ബാബുവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പെരുമ്പാവൂർ വാട്ടർ അതോറിറ്റി അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികളുടെ ആവശ്യത്തിൽ സത്വര നടപടി സ്വീകരിക്കമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.