 
കുറുപ്പംപടി: അകനാട് ഗവ. എൽ.പി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷോജ റോയി, വാർഡ് മെമ്പർ നിഷ സന്ദീപ് എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ അക്കാഡമിക് ബ്‌ളോക്കിന്റെ നിർമ്മാണം.