വൈപ്പിൻ: മുനമ്പം ഭൂസമരം വർഗീയവത്കരിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് മുനമ്പം കച്ചേരിപ്പടിയിൽ ശ്രദ്ധ ക്ഷണിക്കൽ സംഗമം നടത്തി. മുനമ്പം സമരപ്പന്തലിൽ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും വർഗീയ അജൻഡകളാണ് കുത്തിവയ്ക്കുന്നതെന്ന് മൂവ്‌മെന്റ് ആരോപിച്ചു. ലത്തീൻ കത്തോലിക്ക മത മേലദ്ധ്യക്ഷർ പ്രശ്‌നം പരിഹരിക്കുവാൻ ശ്രമിക്കുമ്പോൾ മറ്റൊരു വിഭാഗം വർഗീയശക്തികളെ കൂട്ടുപിടിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് .
മുൻ എം.പി. അഡ്വ. തമ്പാൻ തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് നേതാവ് ടി.എ. അഹമ്മദ് കബീർ, ഫെലിക്‌സ് ജെ. പുല്ലൂടൻ, പ്രൊഫ. കെ.പി. ശങ്കരൻ, എൻ. മാധവൻകുട്ടി, കെ.പി. സേതുനാഥ്, പി.എ. ഷാനവാസ്, അഡ്വ. കെ.പി. ഭദ്രകുമാരി, അഡ്വ. വി.എം. മൈക്കിൾ, ഡോ.ബാബു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.