
പെരുമ്പാവൂർ: ബി.ജെ.പി ഒക്കൽ പഞ്ചായത്തിന്റെ അമ്മ പൊതിച്ചോർ വിതരണത്തിന്റെ രണ്ടാം വാർഷിക ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷാജി മുത്തേടൻ , മണ്ഡലം ജനറൽ സെക്രട്ടറി അജിൽ കുമാർ മനയത്ത്, സെക്രട്ടറിമാരായ ദേവച്ചൻ പടയാട്ടിൽ, പി ആർ സലി, ലിഷ രാജേഷ്, ശ്രീജിത്ത് രാജൻ, പി.എം.സുനിൽകുമാർ , പി.സിസോമൻ, പ്രസിഡന്റ് ഓമന രവീന്ദ്രൻ, മുൻ മുനിസിപ്പൽ കൗൺസിലർപി. മനോഹരൻ എന്നിവർ നേതൃത്വം നൽകി. .എല്ലാ വെള്ളിയാഴ്ചകളിലും താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഭക്ഷണം കൊടുക്കുന്നതാണ് പദ്ധതി.