വൈപ്പിൻ: നാല് ദിവസങ്ങളിലായി നടക്കുന്ന സി.പി.എം വൈപ്പിൻ ഏരിയ സമ്മേളനത്തിന് ഇന്നലെ വൈകീട്ട് പതാക ഉയർന്നു. ഗോശ്രീ കവലയിൽ നിന്ന് കൊടിമര ജാഥയും ചെറായിൽ നിന്ന് ദീപശിഖ പ്രയാണവും എടവനക്കാട് നിന്ന് പതാക ജാഥയും പള്ളത്താംകുളങ്ങരയിൽ നിന്ന് സംഗമിച്ച് പതാക ഉയർത്തി. ഇന്ന് രാവിലെ 10ന് അയ്യമ്പിളളി സഹകരണനിലയത്തിൽ പ്രതിനിധി സമ്മേളനം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് ചുവപ്പ് സേന പരേഡും പ്രകടനവും നടക്കും. തുടർന്ന് പള്ളത്താംകുളങ്ങരയിൽ മന്ത്രി പി. രാജീവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.