mes
എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിൽ നടന്ന ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ക്ലാസ് ഡോ. സി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല എം.ഇ.എസ് എം.കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇംഗ്ലീഷും ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡൻസ് സർവീസസും സംയുക്തമായി സംഘടിപ്പിച്ച ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ക്ലാസ് 2 ഹാർട്ട്ഫുൾനെസ് ഫൗണ്ടേഷൻ ആലുവ സെന്റർ പ്രതിനിധി ഡോ. സി. സതീശൻ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ അദ്ധ്യക്ഷനായി. മെഡിറ്റേഷൻ ട്രെയിനർ സുഷമ സതീശൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ വി.എം. ലഗീഷ്, ഷിജോ പാത്താടൻ, സി.എം. ഷിജിത എന്നിവർ സംസാരിച്ചു.