പെരുമ്പാവൂർ: കേരള ലോക്കൽ ഗവ. സ്റ്റാഫ് അസോസിയേഷന്റെ എറണാകുളം - ഇടുക്കി ജില്ലകളിലെ ആദ്യ യൂണിറ്റ് സമ്മേളനം പെരുമ്പാവൂരിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സി.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റജി ജോൺ അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.വി. ജയരാജ് ഉദ്ഘാടനം ചെയ്തു. എം. വസന്തൻ, സംസ്ഥാന കമ്മിറ്റി അംഗം ഷീല, മുഹമ്മദ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു.