ആലുവ: ആലുവ യു.സി കോളേജ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 49 -ാമത് വാർഷിക പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 7.30ന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. 8.30ന് കൊടിയേറ്റ് നടക്കും. വൈകിട്ട് നാല് മുതൽ ഭക്ഷ്യവില്പന, ആറിന് സന്ധ്യാപ്രാർത്ഥന, തുടർന്ന പ്രദക്ഷിണം എന്നിവ നടക്കും. നാളെ രാവിലെ ഏഴിന് പ്രഭാതപ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. വികാരി ഫാ. എബി ബാബു കോട്ടക്കകത്ത് നേതൃത്വം നൽകും.