കാലടി: സത്യസായി ബാബയുടെ 99-ാമത് ജയന്തി മാണിക്യമംഗലം സായി ശങ്കര ശാന്തി കേന്ദ്രത്തിൽ ഇന്ന് രാവിലെ മുതൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. 11.30ന് സത്യസായി ജയന്തി സമ്മേളനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്യും. പിറന്നാൾ സദ്യ, വിവിധ കേന്ദ്രങ്ങളിൽ മധുരപലഹാര വിതരണം തുടങ്ങിയ പരിപാടികളോടെ നടക്കുന്ന ജയന്തി ആഘോഷങ്ങൾ വൈകിട്ട് 8 മണിക്ക് മംഗളാരതിയോടെ സമാപിക്കുമെന്ന് സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ അറിയിച്ചു