cctv
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ പുതിയ സ്ഥാപിച്ച 29 സി.സി ടി.വി ക്യാമറകളുടെസ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് നിർവഹിക്കുന്നു

ആലുവ: നിരത്തുകളിലെ മാലിന്യ നിക്ഷേപവും മോഷണവും തടയാൻ സാധിച്ചെന്ന വിലയിരുത്തലിനെ തുടർന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പുതിയ 29 സി.സി ടി.വി ക്യാമറകൾ കൂടി സ്ഥാപിച്ചു. ആദ്യ ഘട്ടം ക്യാമറകൾ സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശത്ത് വലിയ തോതിൽ മാലിന്യ നിക്ഷേപം നടന്നിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ അധികൃതർ ഏറെ പ്രയാസം നേരിട്ടിരുന്നു. മേഖലയിൽ മോഷണവും പതിവായിരുന്നു. ഇതോടെയാണ് ചൂർണിക്കര പഞ്ചായത്ത് അധികൃതർ സി.സി ടി.വികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

പുതിയ കാമറകളുടെ സ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷനായി. ഫെഡറൽ ബാങ്ക് റീജിയണൽ വൈസ് പ്രസിഡന്റ് ബിനു തോമസ് മുഖ്യാതിഥിയായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുഹമ്മദ് ഷെഫിക്, ഷീല ജോസ്, റൂബി ജിജി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ജമാൽ, സി.പി. നാസർ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. യൂസഫ്, ലൈലാ അബ്ദുൾ ഖാദർ, അലീഷ ലിനേഷ്, ഷെമീർ ലാല, സബിത സുബൈർ, സുബൈദാ യുസഫ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. മഹേഷ് കുമാർ, ജിൻഷ വിജയൻ, ബിനു എൻ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാനത്ത് ആദ്യമായി സി.സി ടി.വിയുടെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയത് ചൂർണിക്കര പഞ്ചായത്തിലാണ്.

ക്യാമറകൾ പ്രധാനമായും സ്ഥാപിച്ചത് മാലിന്യങ്ങൾ വഴിയോരങ്ങളിൽ നിക്ഷേപിക്കുന്നവരെ പിടികൂടാൻ പിടിക്കപ്പെട്ടവരിൽ നിന്നായി പിഴയിനത്തിൽ പഞ്ചായത്തിന് ലഭിച്ചത് ലക്ഷക്കണക്കിന് രൂപധാരാളം കുറ്റകൃത്യങ്ങളുടെ തുമ്പുണ്ടാക്കാനും സി.സി ടി.വി ക്യാമറകളിലൂടെ പൊലീസിന് സാധിച്ചു  കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിൽ

പദ്ധതി നടപ്പിലാക്കിയത് 25 ലക്ഷം പഞ്ചായത്ത് ഫണ്ടും 5 ലക്ഷം ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ടും ഉപയോഗിച്ച്

ചൂർണിക്കര പഞ്ചായത്തിലെ ആകെ സി.സി ടി.വി ക്യാമറകളുടെ എണ്ണം

53