pally
വാഴപ്പിള്ളി ക്രിസ്തുരാജ ദൈവാലയത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് കൊടിയേറ്റുന്നു.

മൂവാറ്റുപുഴ: വാഴപ്പിള്ളി ക്രിസ്തുരാജ ദൈവാലയത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 5 ന് പരിശുദ്ധ മാതാവിന്റെ നൊവേന, 5.15ന് പ്രസുദേന്തി വാഴ്‌വ്, 5.30ന് ദിവ്യബലി ഫാ. പയസ്സ് കുടകശേരി. തുടർന്ന് നൊവേന, ദിവ്യകാരുണ്യ ആശീർവാദം ഫാ. വർഗീസ് പാറമേൽ. നാളെ വൈകിട്ട് 4.30 ന് ജപമാല, 5ന് ദിവ്യബലി ഫാ. ജോഷി പുതുപ്പറമ്പിൽ. പ്രദക്ഷിണം വാഴപ്പിള്ളി സെന്റ് ജോസഫ് കത്തീഡ്രലിലേയ്ക്ക്. അനുഗ്രഹാശീർവാദം മൂവാറ്റുപുഴ ഭദ്രാസന അദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത. തുടർന്ന് ചെണ്ടമേളം, ബാൻഡ് മേളം, നേർച്ചസദ്യ .