ksktu
ആലുവ ആർ.എം.എസ് അടച്ചു പൂട്ടാനുള്ള തപാൽ വകുപ്പിന്റെ നീക്കത്തിനെതിരെ കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ചും ധർണയും കെഎസ്കെടിയു സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ആലുവ റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള തപാൽ വകുപ്പിന്റെ തീരുമാനത്തിനെതിരെ കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ചും ധർണയും സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി അദ്ധ്യക്ഷയായി. സെക്രട്ടറി ടി.സി. ഷിബു, ട്രഷറർ എൻ.എസ്. സജീവൻ, ഇ.എം. സലിം, വി.എം. ശശി, സോമ പുരുഷോത്തമൻ, ജിഷ ശ്യാം എന്നിവർ സംസാരിച്ചു. ആലുവ ഉൾപ്പെടെയുള്ള കേരളത്തിലെ 12 ആർ.എം.എസ് ഓഫീസുകൾ ഡിസംബർ ഏഴ് മുതൽ അടച്ചുപൂട്ടുവാനാണ് തീരുമാനം.