തൃപ്പൂണിത്തുറ: കർണാടക സംഗീതരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീതസഭ ഏർപ്പെടുത്തിയിട്ടുള്ള സംഗീത സമ്പൂർണ പുരസ്‌കാരത്തിന് വയലിൻ വിദുഷി എ. കന്യാകുമാരി അർഹയായി. മദ്രാസ് മ്യൂസിക് അക്കാഡമിയുടെ സംഗീത കലാനിധി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
മാവേലിക്കര പ്രഭാകരവർമ്മ യുവസംഗീതപ്രതിഭ പുരസ്‌കാരത്തിന് എസ്. മഹാദേവൻ അർഹനായി. ഡിസംബർ 14 വൈകിട്ട് 5ന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും. തുടർന്ന് എ. കന്യാകുമാരിയുടെ വയലിൻകച്ചേരി.