flash-mob

പെരുമ്പാവൂർ: 35-ാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച വിളംബര ജാഥ വിദ്യാർത്ഥികൾ വിവിധ വർണത്തിലുള്ള മുത്തുക്കുടങ്ങൾ കൊണ്ടും പല നിറത്തിലുള്ള ബലൂണുകൾ കൊണ്ടും നിറമുള്ളതാക്കി

നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. അഡ്വ. എൽദോസ് കുന്നപ്പിളളി എം.എൽ.എ നിറക്കുട നൽകിയാണ് ഫ്ലാഗ് ഓഫ് ചെയ്തു. കൊണ്ടാണ് വിളംബര ജാഥ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തടൻ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാരായ എ.ടി. അജിത് കുമാർ, എൻ.പി. അജയകുമാർ, പി.പി. അവറാച്ചൻ, അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹനൻ, ഡി.ഡി.ഇ ഹണി ജി അലക്സാണ്ടർ, പി.ടി.എ പ്രസിഡന്റ് സാജു എ.വൈ. എന്നിവർ നേതൃത്വം നൽകി

ലഹരിക്കെതിരെ ഫ്ലാഷ് മോബ്

കലോത്സവത്തന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ഫ്ലാഷ് മോബ് സമകാലിക ലോകത്തെ നേർകാഴ്ചയായി. ലഹരിയും വിവിധ മയക്കുമരുന്നുകളും യുവ തലമറയയെ കീഴടക്കുമ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് ഫ്ലാഷ് മോബിലൂടെ ആതിഥേയ വിദ്യാലയമായ കുറുപ്പംപടി എം.ജി.എം സ്കൂളിലെ വിദ്യാർത്ഥികൾ ആവിഷ്കരിച്ചത്. 110 വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്. തിങ്ങിനിറഞ്ഞ കാണികൾക്ക് മുമ്പിലാണ് വിദ്യാർത്ഥികൾ കുറുപ്പംപടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പച്ചത്. പ്രദേശത്തെ വ്യാപാരി വ്യവസായികളും വിവിധ സന്നദ്ധ സംഘടനപ്രതിനിധികളുടെയും പൂർണമായ പിന്തുണയുമുണ്ടായിരുന്നു.