പറവൂർ: ചേന്ദമംഗലം സിഗ്നൽ ജംഗ്ഷനിൽ ചേന്ദമംഗലം ഭാഗത്തേയ്ക്കുള്ള റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. ജംഗ്ഷനിൽ നിന്ന് ചേന്ദമംഗലം, കരിമ്പാടം ഭാഗത്തുള്ള വാഹനങ്ങൾ വെടിമറ ജംഗ്ഷനിൽ നിന്ന് ഫയർസ്റ്റേഷൻ റോഡിലൂടെ പോകണമെന്ന് അധികൃതർ അറിയിച്ചു.