y

തൃപ്പൂണിത്തുറ: പേട്ട കൊളത്തരി റോഡിൽ അഞ്ചു പേരെ കടിച്ച് പരിക്കേൽപ്പിച്ച വളർത്തുനായ ചത്തു. തുടർന്ന് 51-ാം ഡിവിഷൻ കൗൺസിലർ മേഴ്സിയുടെ നിർദ്ദേശപ്രകാരം ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ ഇരുപതോളം തെരുവുനായ്ക്കളെ പിടികൂടി. നായ്ക്കളെ പിടികൂടിയാൽ ഒബ്സർവേഷന് ഷെൽട്ടറില്ലാത്തതാണ് പ്രശ്നമെന്നും കോർപ്പറേഷൻ പരിധിയിൽ ഇതിനൊരു സംവിധാനം ആവശ്യമാണെന്നും കൗൺസിലർ പറഞ്ഞു.