പിറവം: തിരുമാറാടി വി.എച്ച്.എസ്.ഇ സ്കൂളിലെ 1985രണ്ടാം ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നാളെ ഉച്ചയ്ക്ക് 12ന് പിറവം ആറ്റുതീരം പാർക്കിൽ നടക്കും. സിബി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കെ.വി. സാലി അദ്ധ്യക്ഷതവഹിക്കും. മായ കെ. കുഞ്ഞൻ മുഖ്യ പ്രഭാഷണം നടത്തും. ജയസേനൻ, കെ.ആർ. സിന്ധു, റോസിലി, ലിസി മർക്കോസ്, ജോയ് തോമസ്, റീന, കെ.എസ്. രാധ, വിനു, ഇ.വി. സലീല, വി.എസ്. കുരുവിള എന്നിവർ സംസാരിക്കും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.