പറവൂർ: കെ.എസ്.ഇ.ബി കോൺട്രാക്ടേഴ്സ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഇക്ബാൽ അദ്ധ്യക്ഷനായി. ടി.കെ. ഇസ്മായിൽ കെ.കെ. പൗർണമി, ബ്രഹ്മദത്ത്, ബി.വി. റസൽ, നാസിം സുലൈമാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ഇക്ബാൽ (പ്രസിഡന്റ്), ടി.കെ. ഇസ്മായിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.