പറവൂർ: തത്തപ്പിള്ളി ശ്രീദുർഗാദേവി ക്ഷേത്രത്തിലെ പട്ടികജാതിക്കാരനായ പൂജാരി പി.ആർ. വിഷ്ണുവിനെ ജാതി അധിക്ഷേപം നടത്തിയ കെ.എസ്. ജയേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പി.കെ.എസ് ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.വി. അജിത്ത്കുമാർ അദ്ധ്യക്ഷനായി. പി.ഒ. സുരേന്ദ്രൻ, പി.കെ. ശേഖരൻ, എൽ. ആദർശ്, എ.ജി. മുരളി, സുനിത ബാലൻ, ഷീബൻ എന്നിവർ സംസാരിച്ചു.