
പെരുമ്പാവൂർ:  പള്ളിയിൽ മോഷണം നടത്തിയ അന്യ സംസ്ഥാനക്കാരായ മോഷ്ടാക്കൾ പെരുമ്പാവൂരിൽ പിടിയിൽ. അസാം നൗഗാവ് സിങ്കമാരി അഫ്സാലുർ റഹ്മാൻ (24), നൗഗാവ് ഡിംഗ് ആഷിക്കുൽ ഇസ്ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
16ന് വെളുപ്പിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ ഇരുവരും മോഷണം നടത്തിയിരുന്നു.
18നു ഉച്ചയ്ക്ക് അഫ്സാലുർ റഹ്മാൻ കടുവാൾ തങ്കമാളികയ്ക്ക് സമീപമുള്ള വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി. മോഷ്ടിക്കുന്നതിനിടയിൽ വീടിനകത്ത് വീട്ടമ്മയെ കണ്ടു ഓടി രക്ഷപ്പെട്ടു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടികൂടിയത്. 
ഇവർ മറ്റിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. 
ഇവരുൾപ്പെടെ ആറ് മോഷ്ടാക്കളെയാണ് അടുത്ത ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത്.
പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ് , റാസിഖ് പി.എം. എൽദോസ് കുര്യാക്കോസ് ,സി.കെ. എൽദോ, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ് , എ.ജി. രതി, സീനിയർ സി.പി.ഒ മാരായ ടി.എ. അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക് , കെ.ആർ. ധനേഷ് , മിഥുൻ മുരളി എന്നിവരാണുണ്ടായിരുന്നത്.