കൊച്ചി: നീൽ സിനിമാസിന്റെ ബാനറിൽ രാഹുൽ കല്യാൺ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന 'ശുക്രൻ' സിനിമയുടെ ടൈറ്റിൽലോഞ്ച് കലൂർ ഐ.എം.എ ഹാളിൽ സംവിധായകൻ വിനയൻ നിർവഹിച്ചു.
സ്വിച്ച് ഓൺകർമ്മം നടി ഷീലു അബ്രഹാമും ഫസ്റ്റ് ക്ലാപ് നടൻ ടിനി ടോമും നിർവഹിച്ചു. സിനിമാതാരങ്ങളും ചലച്ചിത്ര പ്രവർത്തകരും സംസാരിച്ചു.
ഡി.ഒ.പി മെൽബിൻ കുരിശിങ്കൽ, സംഗീതം സ്റ്റിൽജു അർജുൻ, പ്രൊജക്ട് ഡയറക്ടർ അനുക്കുട്ടൻ ഏറ്റുമാനൂർ, ആർട്ട് ഡയറക്ടർ അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, പ്രൊഡക്‌ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, ഗാനങ്ങൾ വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സൗണ്ട് മിക്‌സിംഗ് അജിത് എ. ജോർജ്, സ്റ്റിൽ വിഷ്ണു ആമി, ടൈറ്റിൽ ഡിസൈൻ ജോൺ.കെ. പോൾ, പി.ആർ.ഒ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ.