കൂത്താട്ടുകുളം: ദേവമാതാ ആശുപത്രി സുവർണ ജൂബിലി ആഘോഷവും പൊതുസമ്മേളനവും പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ അദ്ധ്യക്ഷയായി. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രിയിലെ ആദ്യജാതയായ ഷൈനി മാത്യുവിനെ ആദരിച്ചു. തുടർന്ന് ചികിത്സാസഹായ കൂപ്പൺ നറുക്കെടുപ്പ് നടന്നു. ഫാ. ഡോ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. ഡോ. ജോസഫ് കണിയോടിക്കൽ, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, സിസ്റ്റർ ആൻസി മാപ്പിളപറമ്പിൽ, ഫാ. കുര്യാക്കോസ് നരിതൂക്കിൽ, ഫാ. സിറിയക് തടത്തിൽ, മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ, എം.ജെ. ജേക്കബ്, ഡോ. വിനോദ് സെബാസ്റ്റ്യൻ, മദർ മരീന ഞാറക്കാട്ടിൽ, സിസ്റ്റർ റോസ്‌മിൻ പഴയകരി തുടങ്ങിയവർ സംസാരിച്ചു. ദേവമാതാ സ്കൂൾ ഒഫ് നഴ്സിംഗിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.