
തൃപ്പൂണിത്തുറ: സി.പി.എം തൃപ്പൂണിത്തുറ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി അജയ്യമാണ് മാർക്സിസം പ്രഭാഷണ പരമ്പര ആരംഭിച്ചു. ഡോ. ധർമ്മരാജ് അടാട്ട് പ്രഭാഷണം നടത്തി. അഡ്വ. എസ്. മധുസൂദനൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി. വാസുദേവൻ, കെ.കെ. പ്രദീപ്കുമാർ, എം.എസ്. ഹരിഹരൻപിള്ള എന്നിവർ സംസാരിച്ചു.
വർഗം സമുദായം എന്ന വിഷയത്തിൽ ഡോ. കെ.എൻ. ഗണേഷ് പ്രഭാഷണം നടന്നു. എരൂർ ഷാരിപടിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ കള്ള് ഷാപ്പ് തൊഴിലാളികൾ നേതൃത്വം നൽകുന്ന ഭക്ഷ്യമേള ആരംഭിച്ചു. ഏരിയാ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഐ.എ. രാജേഷ് അദ്ധ്യക്ഷനായി.