മൂവാറ്റുപുഴ: ശ്രീ നാരായണ കോളേജ് ഒഫ് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയും ഘോഷയാത്രയും കോളേജ് മാനേജർ വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, അനീഷ് പി. ചിറക്കൽ എന്നിവർ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിനായി പ്ലാസ്റ്റിക് ഇതര ബദൽ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ശില്പശാലയും അത്തരം ആശയങ്ങൾ സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രചാരണ ഘോഷയാത്രയുമാണ് നടത്തിയത്. അദ്ധ്യാപക വിദ്യാർഥികൾ പേപ്പർ, ചിരട്ട തുടങ്ങിയവ ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം, പെൻ സ്റ്റാൻഡ്, സ്ട്രോ, പോക്കറ്റ് ഡയറി, ക്യാരിബാഗുകൾ തുടങ്ങിയവ നിർമ്മിച്ചു. കോളേജ് യൂണിയൻ ചെയർമാൻ നിധിൻ സുഭാഷ്, അദ്ധ്യാപകരായ ജിൻസി പി. ജോസഫ്, ബബിത ഭാസ്കർ, കെ.എം. റീജാമോൾ, എം. സൗമ്യ എന്നിവർ നേതൃത്വം നല്കി.