1

പള്ളുരുത്തി: പള്ളുരുത്തി സ്വദേശി ആദം ജോൺ ആന്റണിയെ ( 21 ) കണ്ടെത്തണമെന്ന പിതാവ് ആന്റണിയുടെ ഹേബിയസ് കോർപ്പസ് ഹർജിയിൽ അടുത്ത വെള്ളിയാഴ്ച അന്വേഷണ റിപ്പോർട്ട്‌ നൽകണമെന്ന് ഹൈക്കോടതി. ആദം ജോ ആന്റണിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആന്റണി ബുധനാഴ്ചയാണ് ഹർജി സമർപ്പിച്ചത്. എസ്. പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

സി.എ വിദ്യാർത്ഥിയായ ആദമിനെ ജൂലായ് 28 നാണു കാണാതായത്. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങിയിട്ട് ആദം മടങ്ങിയെത്തിയിട്ടില്ല. പലരെയും ചോദ്യം ചെയ്തെങ്കിലും അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. അഡ്വ. അജിത് ജോർജ്, അഡ്വ.പി. ജി. താജ്മിന എന്നിവർ മുഖേനയാണ് പിതാവ് ഹർജി സമർപ്പിച്ചത്.