മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലുറപ്പ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് കടക്കുന്നു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ 27ന് സംസ്ഥാന വ്യാപകമായി എല്ലാ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. സമരത്തിന്റെ പ്രചരണാർത്ഥം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ സംഘടിപ്പിച്ചു. മാറാടി, ആരക്കുഴ ആയവന, കല്ലൂർക്കാട് പഞ്ചായത്തുകളിലെ തൊഴിൽ കേന്ദ്രങ്ങളിലൂടെയാണ് ഇന്ന് പര്യടനം നടത്തിയത്. യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ്, പ്രസിഡന്റ് സുജാത സതീശൻ, മറിയം ബീവി നാസർ, പി.ബി. സാബു, കെ.വൈ. മനോജ്, ടി.ആർ. അജി, ടി. പ്രസാദ്, മിനി ബൈജു, ഷീല സാബു, അനീഷ് കരുണാകരൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. പായിപ്ര, മുളവൂർ, മഞ്ഞള്ളൂർ, ആവോലി, നഗരസഭ എന്നിവിടങ്ങളിൽ നാളെ പര്യടനം നടത്തും.