prajith

വൈപ്പിൻ: യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ ഞാറക്കൽ വാലക്കടവ് വട്ടത്തറ വീട്ടിൽ പ്രജിത്തിനെ (മുന്ന,​ 33) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എളങ്കുന്നപ്പുഴ ബീച്ച് റോഡ് ഭാഗത്ത് വച്ചായിരുന്നു സംഭവം. പ്രജിത്തിന്റെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് യുവാവിന്റെ ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ പ്രജിത്ത് മേടിച്ചെടുത്തത് തിരികെ കൊടുക്കുവാൻ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രജിത്തിനെതിരെ ഞാറക്കൽ, മുനമ്പം പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാപ്പ നിയമ പ്രകാരം ആറുമാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന ഇയാൾ കഴിഞ്ഞ ജൂൺ 17 നാണ് പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.