waqf-

കൊച്ചി: ജുഡിഷ്യൽ കമ്മിഷനെ നിയാേഗിച്ച് മുനമ്പം പ്രശ്ന പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ സന്ധ്യയ്ക്ക്നടന്ന പ്രതി​ഷേധ പ്രകടനത്തി​ൽ നൂറുകണക്കി​നാളുകൾ പങ്കെടുത്തു.

ഫാറൂക്ക് കോളേജി​ൽനി​ന്ന് തീറുവാങ്ങി​ 35 വർഷം കരമടച്ച ഭൂമി​ വഖഫ് ഭൂമി​യാക്കി​യത് തങ്ങളറി​യാതെയാണെന്ന് സമരസമിതി കൺവീനർജോസഫ് ബെന്നി പറഞ്ഞു.

ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കുന്നത് വലിയ തട്ടിപ്പിനും അഴിമതിക്കും വേണ്ടിയാണെന്ന് ബെന്നി ആരോപിച്ചു. മുനമ്പം ഭൂമി​യുടെ പേരി​ൽ വഖഫ് ബോർഡി​ന് പകരം 400 ഏക്കർ സർക്കാർ ഭൂമി​ നൽകാനുള്ള തന്ത്രത്തി​ന്റെ ഭാഗമാണിതെന്ന് പറഞ്ഞു.

ഭൂസംരക്ഷണ സമരസമി​തി​ കൺ​വീനർ ജോസഫ് ബെന്നി, ചെയർമാൻ ജോസഫ് റോക്കി​, റോയി​ കുരി​ശി​ങ്കൽ, സി​ബി​ ജി​ൻസൺ​ തുടങ്ങി​യവർ പ്രകടനത്തിന് നേതൃത്വം നൽകി​.