 
കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 22-ാമത് ഡിജിറ്റൽ കേബിൾ ബ്രോഡ്കാസ്റ്റ് എക്‌സിബിഷനായ 'മെഗാ കേബിൾ ഫെസ്റ്റ് ഇന്ന് സമാപിക്കും. ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെ ലയനവും അനന്തരഫലങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ച ശ്രദ്ധേയമായി. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഫ്ലവേഴ്‌സ് ടിവി - 24 ന്യൂസ് മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, ടൈംസ് നൗ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, നെക്സ്റ്റ് ഡിജിറ്റൽ സി.ഒ.ഒ എൻ.കെ. റൗസ്, ടി.സി.സി.എൽ ആൻഡ് ന്യൂസ് മലയാളം ചെയർമാൻ ഷഖിലൻ, കെ.സി.സി.എൽ ചെയർമാൻ കെ. ഗോവിന്ദൻ, കെ.സി.സി.എൽ മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ്‌കുമാർ, കെ.സി.സി.എൽ സി.ഒ.ഒ പത്മകുമാർ എന്നിവർ പങ്കെടുത്തു. എക്‌സിബിഷൻ ഇന്ന് സമാപിക്കും.