
കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ട് മൊമെന്റം തീം പിന്തുടരുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് മൊമെന്റം ഫണ്ട് അവതരിപ്പിച്ചു. ഡിസംബർ 6 വരെയാണ് പുതിയ ഫണ്ട് ഓഫർ കാലാവധി. കുറഞ്ഞത് 100 രൂപയാണ് അപേക്ഷിക്കാനുള്ള തുക. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. നിഫ്റ്റി 500 ടി.ആർ.ഐ ആണ് അടിസ്ഥാന സൂചിക. മൊമെന്റം തീം അടിസ്ഥാനമാക്കി ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ വഴി ദീർഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിപണിയുടെ പ്രവണതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നവർക്ക് വിപുലമായ അവസരങ്ങളാണ് ഇന്ത്യയിലുള്ളതെന്ന് ആക്സിസ് മ്യൂച്വൽ ഫണ്ട് മാനേജിംഗ് ഡയറക്ടറും സി.ഇ,ഒയുമായ ബി. ഗോപകുമാർ പറഞ്ഞു.