കൊച്ചി: പണവും മൊബൈലും മോഷ്ടിച്ച കേസിൽ യുവതിയും യുവാവും പൊലീസ് പിടിയിലായി. എറണാകുളത്ത് താമസിക്കുന്ന അഷ്‌കറലി (24), ആൻമേരി (25) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. എം.ജി റോഡിലെ ബേക്കറിയിലെ ജോലിക്കാരന്റെ 33,000 രൂപയും മൊബൈൽ ഫോണുമാണ് ഇവർ കവർന്നത്. 20ന് വൈകിട്ട് മൂന്നിന് ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും ഫോൺ കോൾ ചെയ്യാനെന്ന വ്യാജേന ജീവനക്കാരന്റെ മൊബൈൽ ഫോൺ വാങ്ങി അതുമായി കടന്നു കളയുകയായിരുന്നു. ഒരുമിച്ച് ജീവിക്കുന്ന ഇരുവരും വിവിധ മോഷണ കേസുകളിൽ പ്രതികളാണ്. പ്രതികളെ റിമാൻഡ് ചെയ്തു.