
ന്യൂഡൽഹി: കാലാവസ്ഥാ ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താൻ മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) കാർബൺ അക്കൗണ്ടിംഗ് ഫിനാൻഷ്യൽസിനായുള്ള ആഗോള പങ്കാളിത്തമായ പാർട്ട്‌ണർഷിപ്പ് ഫോർ കാർബൺ അക്കൗണ്ടിംഗ് ഫൈനാൻഷ്യൽസിൽ (പി.സി.എ.എഫ്) ഒപ്പുവെച്ചു. ആഗോള തലത്തിൽ അംഗീകരിച്ച പി.സി.എ.എഫ് സ്റ്റാൻഡേർഡ് ഉപയോഗിച്ച് ബിസിനസ് റെസ്‌പോൺസിബിലിറ്റി ആൻഡ് സസ്റ്റനൈബിലിറ്റി റിപ്പോർട്ടിൽ (ബി.ആർ.എസ്.ആർ) പി.എൻ.ബി കാലാവസ്ഥ സംരക്ഷണ താത്പര്യം വ്യക്തമാക്കിയിരുന്നു.