കൊച്ചി: കളമശ്ശേരിയിലെ നിപ്പോൺ ടയോട്ട കാർ ഷോറൂമിലെ ജനറേറ്ററിന് തീപിടിച്ചു. താഴത്തെ നിലയിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റർ മാറ്റി സ്ഥാപിക്കുന്നതിനിടെ രാത്രി 8.30 ഓടെയാണ് അപകടം. 500 കെ.വി ജനറേറ്ററുകളിൽ ഒന്നിനാണ് തീപിടിച്ചത്. വൈദ്യുതി ലൈനിലുണ്ടായ ഷോട്ട് സർക്ക്യൂട്ടാണ് കാരണമെന്നാണ് സൂചന. ജീവനക്കാർ അഗ്‌നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് അണക്കാൻ ശ്രമിച്ചതിനാൽ വ്യാപനം തടയാനായി. പിന്നാലെ സ്ഥലത്തെത്തിയ ഏലൂർ അഗ്‌നിരക്ഷാസേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി.