s

കൊച്ചി: അനധികൃതമായി കൈയേറിയ ക്ഷേത്രഭൂമികൾക്ക് അദാലത്തിലൂടെ പട്ടയം നൽകാനുള്ള നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. കൈയേറ്റത്തിലൂടെ നിരവധി ക്ഷേത്രങ്ങൾക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. ഇവ വീണ്ടെടുക്കുന്നതിന് പകരം കൈയേറ്റം നിയമാനുസൃതമാക്കുന്നത് വിശ്വാസികളെ വഞ്ചിക്കുന്നതാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. ക്ഷേത്ര ഭരണാധികാരികൾക്ക് നോട്ടീസ് നൽകാതെയും രേഖകളുടെ സാധുത പരിശോധിക്കാൻ സമയം നൽകാതെയാണ് നടപടികൾ പൂർത്തിയാക്കുന്നത്. ദേവസ്വംഭൂമി കൈയേറ്റക്കേസുകൾ കോടതികൾ തീർപ്പുകൽപ്പിക്കുന്നതിന് പകരം സർക്കാർ തീരുമാനമെടുക്കന്നത് ഇരട്ടത്താപ്പാണ്.