bjp-paravur-
പട്ടികജാതിക്കാരനായ പൂജാരി പി.ആർ. വിഷ്ണുവിനെ അധിക്ഷേപിച്ച തത്തപ്പിള്ളി സ്വദേശി ജയേഷിനെ വസതിയിലേക്ക് പട്ടികജാതി മോർച്ച നടത്തിയ മാർച്ച് ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: തത്തപ്പിള്ളിയിലെ ശ്രീദുർഗാ ക്ഷേത്രത്തിലെ പട്ടികജാതി വിഭാഗത്തിലെ പൂജാരി പി.ആർ. വിഷ്ണുവിനെ ഭക്തരുടെ മുമ്പിൽ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച തത്തപ്പിള്ളി സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ജയേഷിന്റെ വസതിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് കെ.പി. പ്രമിത്ത് അദ്ധ്യക്ഷനായി. സി.എൻ. വിൽസൺ, എം.എൻ. ദിലീപ്, അജി കല്പടയിൽ, രാജു മാടവന, എസ്. പ്രശാന്ത്, കെ.കെ. ശശാങ്കൻ, എം.എസ്. സുനിൽകുമാർ, ജോൺ പോൾ തുടങ്ങിയവർ സംസാരിച്ചു.