cpm-paravur
എ.പി. വർക്കി സ്മാരക സെവൻസ് ബൂട്ടഡ് ഫുട്ബാൾ ടൂർണമെന്റ് മുൻ ഇന്ത്യൻ താരം പി.ആർ. ഹർഷൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെവൻസ് ബൂട്ടഡ് ഫുട്ബാൾ ടൂർണമെന്റ് മുൻ ഇന്ത്യൻ താരം പി.ആർ. ഹർഷൻ ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ, ടി.ആർ. ബോസ്, കെ.എ. വിദ്യാനന്ദൻ, പി.പി. അജിത്കുമാർ, കെ.എസ്‌. സനീഷ് തുടങ്ങിയവർ സംസാരിച്ചു. 32 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഇന്ന് സമാപിക്കും. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും.