sx-sevivesman-
നാഷണൽ എക്സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ പറവൂർ മേഖല യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും അഖിലേന്ത്യാ സീനിയർ വൈസ് ചെയർമാൻ വി.എസ്. ജോൺ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: നാഷണൽ എക്സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ പറവൂർ മേഖല യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും അഖിലേന്ത്യ സീനിയർ വൈസ് ചെയർമാൻ വി.എസ്. ജോൺ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി. ഭരതൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം.പി. ഗോപിനാഥ്, ജനറൽ സെക്രട്ടറി കെ.എം. പ്രതാപൻ, ജില്ലാ പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ, വിജയൻ, സി.ജി. സുരേഷ്, പൗലോസ് വടുക്കുംഞ്ചേരി, കെ.കെ. ശിവൻ തുടങ്ങിയവർ സംസാരിച്ചു.