ayushman

കൊച്ചി: 70 കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കാൻ ബി.ജെ.പി എറണാകുളം സൗത്ത് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രാമവർമ്മ ക്ലബിൽ ക്യാമ്പ് നടത്തി. ഗാനരചയിതാവ് ആർ. കെ. ദാമോദരൻ ഉൾപ്പെടെ 148 പേർ ചേർന്നു. 6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ വാർഷിക പരിരക്ഷ ലഭിക്കും. മണ്ഡലം കൺവീനർ ശശികുമാർ മേനോൻ, കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 62 എറണാകുളം സൗത്ത് കൗൺസിലർ പത്മജ എസ്. മേനോൻ, രാമവർമ്മ ക്ലബ് സെക്രട്ടറി അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. PMJAY സൈറ്റിൽ കയറി ആപ്പ് വഴിയോ കോമൺ സർവീസ് സെന്റർ (CSC) വഴിയോ പുതിയ കാർഡ് ലഭിക്കാൻ E-KYC സഹിതം അപേക്ഷ നൽകണം. ayushman app ഡൗൺലോഡ് ചെയ്തും #https://beneficiary.nha.gov.in സൈറ്റിൽ കയറിയും രജിസ്റ്റർ ചെയ്യാം.