kabdi

വൈപ്പിൻ: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് നായരമ്പലം ലൊബേലിയ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം. എൽ.എ മുഖ്യാതിഥിയായി.
14 ജില്ലകളിൽ നിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻമന്ത്രി എസ്.ശർമ്മ സമ്മാനദാനം നിർവഹിക്കും. സംസ്ഥാന ടീം അംഗങ്ങളെയും തിരഞ്ഞെടുക്കും. 15 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന കബടി മത്സരങ്ങൾ വൈപ്പിൻ കരയിൽ നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.