വൈപ്പിൻ: എടവനക്കാട് ഗ്രാമപഞ്ചായത്തിൽ സുനാമി റെഡി 2 പ്രോഗ്രാമിന്റെ ഭാഗമായി 26ന് രാവിലെ 10.30ന് മോക് ഡ്രിൽ നടത്തും. ഏതെങ്കിലും കാരണവശാൽ സുനാമി സംഭവിച്ചാൽ ജനങ്ങളെയും വീട്ടുമൃഗങ്ങളെയും രക്ഷിക്കുന്ന പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് കാണിച്ച് അന്താരാഷ്ട്ര തലത്തിലുള്ള സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നതിന് വേണ്ടിയാണ് മോക് ഡ്രിൽ നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം അറിയിച്ചു.