വൈപ്പിൻ: നായരമ്പലത്തെ ഭാര്യവീട്ടിൽ വന്ന് പുലർച്ചെ സ്‌കൂട്ടറിൽ തിരിച്ചു പോയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. പുത്തൻവേലിക്കര ചാത്തേടം തുരുത്തിപ്പുറം ഒളാട്ടുപുറത്ത് ഡേവിസിന്റെ മകൻ അനീഷ്(44) നെയാണ് കാണാതായത്. ബന്ധുക്കൾ ഞാറക്കൽ പൊലീസിൽ പരാതി നല്കി. 14ന് പുലർച്ചെ ഭാര്യവീട്ടിൽ നിന്ന് മടങ്ങിയ ഇയാളുടെ സ്‌കൂട്ടർ മൂത്തകുന്നത്തിനടുത്ത് വലിയ പഴമ്പിള്ളി തുരുത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിലെ ജീവനക്കാരനാണ്.