വൈപ്പിൻ: ഓൾകേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ മുനമ്പം യൂണിറ്റ് കൺവെൻഷൻ മുനമ്പം ഐ.ആർ.ഡി ഹാളിൽ സംസ്ഥാന പ്രസിഡന്റ് സി.എൻ. ഷാഫി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ആർ. ബിജുകുമാർ അദ്ധ്യക്ഷനായി. മുനമ്പം ഹാർബറിലെ മത്സ്യവ്യാപാരിയായിരിക്കെ കൊല്ലപ്പെട്ട കെ.ജെ. ബാബുവിന്റെ സഹധർമ്മിണി അനിതയ്ക്ക് 10ലക്ഷം രൂപയുടെ സഹായം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. അനിൽ കൈമാറി. ജില്ലാ സെക്രട്ടറി നിസാർ മുഹമ്മദ്, സെക്രട്ടറി കെ.ടി. ഡെനീഷ്, കെ.വി സന്തോഷ് തുടങ്ങിയർ പ്രസംഗിച്ചു.