pks

കുമ്പളങ്ങി: തത്തപ്പിള്ളി ദുർഗ്ഗാ ക്ഷേത്രത്തിലെ പൂജാരി വിഷ്ണുവിനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനെതിരെ പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വ ത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. അജിത് കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.ജി. മുരളി, പി.ഒ. സുരേന്ദ്രൻ, എൽ. ആദർശ്, സുനിത ബാലൻ, കെ.വി.ഷീബൻ , പി.കെ.ശേഖരൻ ,എം.കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.