congress-
ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് പിറവത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തിയപ്പോൾ

പിറവം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെയും പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിന്റെയും വിജയത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് പിറവത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പിറവം ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ വിത്സൺ കെ. ജോൺ, കെ.ആർ പ്രദീപ്കുമാർ, അരുൺ കല്ലറക്കൽ, തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, ഷാജു ഇലഞ്ഞിമറ്റം, തോമസ് തേക്കുംമൂട്ടിൽ, വർഗീസ് തച്ചിലുകണ്ടം, തമ്പി പുതുവാകുന്നേൽ, പ്രദീപ്‌ കൃഷ്ണൻകുട്ടി, ജിജോ കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.