
കൊച്ചി: റോട്ടറി തൃപ്പൂണിത്തുറ, ഓർബിസ്ലൈവ്സ്, റോയൽ റണ്ണേഴ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഓർബിസ്ലൈവ്സ് ഹാഫ് മാരത്തണിന്റെ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു. തൃപ്പൂണിത്തുറ റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.ആർ. പരമേശ്വരൻ, മാരത്തൺ ചെയർമാൻ ആന്റൺ ഐസക്ക് കുന്നേൽ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ഓർബിസ്ലൈവ്സ് ഡയറക്ടർ മജ്നു സാബു, റൺ ഡയറക്ടർ പാർവ്വതി, മാരത്തൺ ഓട്ടക്കാരൻ പോൾ പടിഞ്ഞാറേക്കര, രാജീവ്, സുനിൽ നായർ, പ്രദീപ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ ഫെബ്രുവരി രണ്ടിനാണ് മാരത്തൺ നടക്കുന്നത്. രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.