കുറുപ്പം പടി: വേങ്ങൂർ മാർ കൗമ സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ടോയ്ലെറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു . വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, പി.ടി.എ പ്രസിഡന്റ് പി.കെ. സന്തോഷ് കുമാർ, ട്രസ്റ്റി എൽദോ ഐസക്, പ്രിൻസിപ്പൽ ജിംമ്ന ജോയി, ഹെഡ്മിസ്ട്രസ് ജെയ്സി മാത്യു തുടങ്ങിയവർ സംസാരിച്ചു.