
പെരുമ്പാവൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും രായമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന്റെ ഭാഗമായി നടന്ന ഫുട്‌ബാൾ മത്സരങ്ങൾ പുല്ലുവഴി ജയകേരളം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം പി.ആർ. ഹർഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ദീപ ജോയി, പഞ്ചായത്ത് അംഗങ്ങളായ ബിജി പ്രകാശ്, ഫെബിൻ കുര്യാക്കോസ്, കുര്യൻ പോൾ, ജോയി പൂണേലി പഞ്ചായത്ത് സെക്രട്ടറി ബി സുധീർ എന്നിവർ സംസാരിച്ചു. 20 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്