kumarapuram
കൂവപ്പടി പഞ്ചായത്തിലെ കുമാരപുരത്ത് അംബേദ്കർ ഗ്രാമ പദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവഴിച്ചുള്ള പ്രവർത്തനങ്ങൾ എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യത്തിന് സമീപമുള്ള കുമാരപുരത്ത് അംബേദ്കർ ഗ്രാമ പദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവഴിച്ചുള്ള പ്രവർത്തനങ്ങൾ എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു . കമ്മ്യൂണിറ്റി ഹാൾ, വീട് പുനരുദ്ധാരണം, റോഡ് കോൺക്രീറ്റിംഗ്, പാർശ്വഭിത്തി സംരക്ഷണം എന്നീ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുക. 2023 -24 സാമ്പത്തിക വർഷത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ജില്ലാ പട്ടികജാതി വികസന ഓഫീസർ മുഖേന നൽകിയ എസ്റ്റിമേറ്റിന് ജൂൺ മാസം അംഗീകാരം ലഭിച്ചിരുന്നു. അഞ്ച് മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാറിർ ചടങ്ങിൽ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, കൂവപ്പടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, ബ്ലോക്ക് മെമ്പർ മോളി തോമസ്, വാർഡ് മെമ്പർമാരായ പി.എസ്. നിത, സിനി എൽദോ, കോൺഗ്രസ് കോടനാട് മണ്ഡലം പ്രസിഡന്റ് എൽദോ പാത്തിക്കൽ, കൂവപ്പടി മണ്ഡലം പ്രസിഡന്റ് സാബു ആന്റണി, സി.പി.എം ലോക്കൽ സെക്രട്ടറി പി. ശിവൻ, ഷാജി കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.