കൊച്ചി: ദളിതരുടെ സാമൂഹിക മുന്നേറ്റത്തിന് അവർക്കൊപ്പം നിന്ന് പോരാടിയ സമരഭടനായ സന്യാസി ആയിരുന്നു സ്വാമി ആനന്ദതീർത്ഥരെന്ന് സാഹിത്യകാരൻ പ്രൊഫ.എം.കെ. സാനു പറഞ്ഞു. സ്വാമി ആനന്ദതീർത്ഥർ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആനന്ദ തീർത്ഥരുടെ 37-ാമത് വാർഷിക സമാധിദിനത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനന്ദതീർത്ഥരുടെ ലഘുജീവചരിത്രത്തിന്റെ തമിഴ് പരിഭാഷ പുസ്തകം തമിഴ് സാഹിത്യകാരി ഹേമയ്ക്ക് നൽകി എം.കെ. സാനു പ്രകാശിപ്പിച്ചു. ആനന്ദതീർത്ഥർ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് ഉഷ കിരൺ അദ്ധ്യക്ഷത വഹിച്ചു.
ഡോ.പി. കലാധരൻ, കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ്, കലാഭവൻ ഡയറക്ടർ അലി അക്ബർ, ആനാട് ജി. കമ്മത്ത്, എ.എസ്. ശ്യാംകുമാർ, സി. മാധവൻകുട്ടി എന്നിവർ സംസാരിച്ചു.